കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ കുവൈത്ത് റെയ്ഞ്ച് സംഘടിപ്പിച്ച ഖുർആൻ പാരായണ പരിശീലന കോഴ്സ് സമാപിച്ചു. മദ്റസ അധ്യാപകർക്ക് ഖുർആൻ പാരായണവും അതിന്റെ നിയമങ്ങളും സംബന്ധിച്ച് പരിശീലനമാണ് നടന്നത്.സമാപന സംഗമം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടന്ന പരിപാടിയിൽ കുവൈത്ത് റെയ്ഞ്ച് ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അമീന് മുസ് ലിയാര്‍ അധ്യക്ഷതവഹിച്ചു. കെ.സി. അഹ്മദ് കുട്ടി മൗലവി പ്രഭാഷണം നടത്തി.
സമസ്ത വിദ്യാഭ്യാസ ബോർഡ് മുജവ്വിദ് മുഹമ്മദ് ഇസ്മാഈല്‍ ഹുദവി ഏഴൂർ ക്ലാസിനു നേതൃത്വം നൽകി. അബ്ദുല്‍ ഹകീം മുസ് ലിയാര്‍ പ്രാർഥന നിർവഹിച്ചു. കെ.ഐ.സി ചെയര്മാന് ശംസുദ്ദീൻ ഫൈസി ഉപദേശം നൽകി. പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഫൈസി, ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി എന്നിവർ ആശംസകൾ നേർന്നു. കുവൈത്ത് റെയ്ഞ്ച് സെക്രട്ടറി അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും ജോ.സെക്രട്ടറി അബ്ദു കുന്നുംപുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.