കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്ന്​ യാത്രക്കാർ പുറത്തുവരുന്നു

ഇന്ത്യയിൽനിന്ന്​ കുവൈത്തിലേക്ക്​ ആറ്​​ വിമാനം വന്നു

കുവൈത്ത്​ സിറ്റി: ഇന്ത്യയിൽനിന്ന്​ കുവൈത്തിലേക്ക്​ ചൊവ്വാഴ്​ച ആറ്​​ വിമാനങ്ങൾ സർവിസ്​ നടത്തി. ഒന്നര വർഷത്തിനുശേഷമാണ്​ ഇന്ത്യയിൽനിന്ന്​ യാത്രാവിമാനങ്ങൾ സജീവമാകുന്നത്​. കൊച്ചിയിൽനിന്ന്​ 167 യാത്രക്കാരുമായി ജസീറ എയർവേസ്​ രാവിലെ 5.30ന്​ കുവൈത്തിലിറങ്ങി.

രാവിലെ ആറിന്​ മുംബൈയിൽനിന്നുള്ള കുവൈത്ത്​ എയർവേസ്​ വിമാനം നിലത്തിറങ്ങി. 6.30ന്​ ചെന്നൈയിൽനിന്നുള്ള കുവൈത്ത്​ എയർവേസ്​ വിമാനം എത്തി. ഡൽഹിയിൽനിന്നുള്ള ജസീറ എയർവേസ്​ വിമാനം ഏഴിന്​ ലാൻഡിങ്​ നടത്തി.

കൊച്ചിയിൽനിന്നുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം ഉച്ചക്ക്​ 2.41ന്​ കുവൈത്തിലെത്തി. അഹ്​മദാബാദിൽനിന്നുള്ള ഇൻഡി​ഗോ എയർലൈൻസ്​ രാത്രി ഒമ്പതിനു​ ശേഷമാണ്​ എത്തിയത്​.

ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽനിന്നും ഡൽഹിയിൽനിന്നും കുവൈത്ത്​ എയർവേ​സ്​ സർവിസ്​ നടത്തും. വ്യാഴാഴ്​ച കൊച്ചിയിൽനിന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനമുണ്ട്​. 250 ദീനാർ മുതലാണ്​ എയർ ഇന്ത്യ എക്​സ്​പ്രസി​െൻറ ടിക്കറ്റ്​ നിരക്ക്​.

കൂടുതൽ വിമാനങ്ങൾ സർവിസ്​ നടത്തുന്നതോടെ ടിക്കറ്റ്​ നിരക്കിൽ കുറവുണ്ടാകുമെന്നാണ്​ പ്രതീക്ഷ. ഇന്ത്യയിൽനിന്ന്​ പ്രതിദിനം 768 സീറ്റുകളാണ്​ പ്രതിദിനം അനുവദിച്ചിട്ടുള്ളത്​. ഇതിൽ പകുതി കുവൈത്ത്​ എയർവേസും ജസീറ എയർവേ​സും പങ്കിടും. 50 ശതമാനം സീറ്റുകൾ ഇന്ത്യൻ വിമാന കമ്പനികൾക്കാണ്​. മാസങ്ങളായി നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ വിമാന സർവിസ്​ സജീവമായതി​നെ ആഹ്ലാദത്തോടെയാണ്​ വരവേൽക്കുന്നത്.ഒരുദിവസം പരമാവധി അനുവദിച്ച സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതാണ്​ ഇനി ആഗ്രഹിക്കുന്നത്​.

Tags:    
News Summary - Six planes arrived in Kuwait from India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.