കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിന് ഇന്ത്യയടക്കം 10 രാജ്യങ്ങൾക്ക് അംഗീകാരം. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ സർക്കുലർ പ്രകാരം ഇന്ത്യക്ക് പുറമേ ദക്ഷിണാഫ്രിക്ക, ബെനിൻ, സെനഗൽ (പുരുഷന്മാർ മാത്രം), എറിത്രിയ, എത്യോപ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, വിയറ്റ്‌നാം, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാകുക.ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നിയന്ത്രിക്കാനായി അംഗീകൃത രാജ്യങ്ങളുടെ പട്ടിക അപ്ഡേറ്റ് ചെയ്യുകയായിരുന്നു ആഭ്യന്തര മന്ത്രാലയം. അപേക്ഷകൾ ലളിതമാക്കാൻ ഗവർണറേറ്റ് തലത്തിലുള്ള സേവന കേന്ദ്രങ്ങൾ വഴിയാണ് റിക്രൂട്ട്‌മെന്റ് നടപടികളെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, റിക്രൂട്ട്‌മെന്റ് നിരോധിച്ചിരിക്കുന്ന 27 രാജ്യങ്ങളുടെ പട്ടികയും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയിൽ നിന്നുള്ള വിലയിരുത്തലുകളുടെയും ശിപാർശകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.