കുവൈത്ത് സിറ്റി: ലൈസൻസില്ലാത്ത വയർലെസ് ഉപകരണങ്ങൾ തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ട് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി. ഇതിനായി സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചു. ഈ കാലയളവിൽ ഇവർക്കെതിരെ നടപടി എടുക്കില്ല. ആവശ്യമായ അംഗീകാരങ്ങളോ ലൈസൻസുകളോ ഇല്ലാതെ വയർലെസ് ഉപകരണങ്ങളുടെ ഇറക്കുമതി, കൈവശം വെക്കൽ, വിൽപ്പന, പ്രവർത്തനം എന്നിവയുടെ വർധനവ് കണ്ടെത്തിയതായി അതോറിറ്റി സർക്കുലറിൽ പറഞ്ഞു. ഇത്തരം ഉപകരണങ്ങൾ നിയമവിരുദ്ധ ആശയവിനിമയ രീതികൾക്കും ഫ്രീക്വൻസി ഇടപെടലിനും കാരണമായേക്കാമെന്നും മുന്നറിയിപ്പ് നൽകി.
കമ്പനികൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ വാണിജ്യ അക്കൗണ്ടുകൾ, വ്യക്തികൾ എന്നിവക്ക് ഈ നിർദ്ദേശം ബാധകമാണെന്ന് കമ്മീഷൻ വിശദീകരിച്ചു. സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നതും പിന്നീട് ശരിയായ ലൈസൻസിംഗ് നടപടിക്രമങ്ങളിലൂടെ ക്രമപ്പെടുത്താവുന്നതുമായ ലൈസൻസുള്ള ഉപകരണങ്ങൾ, സാങ്കേതിക ആവശ്യകതകൾ പാലിക്കാത്തതോ അനധികൃത ഫ്രീക്വൻസികളിൽ പ്രവർത്തിക്കുന്നതോ ആയ ലൈസൻസില്ലാത്ത ഉപകരണങ്ങൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി ഈ ഉപകരണങ്ങൾ പെടുമെന്ന് കമ്മീഷൻ കൂട്ടിച്ചേർത്തു. ഇതിൽ ലൈസൻസില്ലാത്തവ തിരിച്ചേൽപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.