റെസിഡൻഷ്യൽ വിലാസ സർട്ടിഫിക്കറ്റ് സഹൽ ആപ്പ് വഴി; കുവൈത്ത് പബ്ലിക് അതോറിറ്റി

കുവൈത്ത് സിറ്റി: പഴയ റെസിഡൻഷ്യൽ വിലാസങ്ങളുടെ ഔദ്യോഗിക സർട്ടിഫിക്കറ്റ് ഇനി സഹൽ ആപ്പ് വഴി ലഭിക്കും. സേവന കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാതെ തന്നെ ആപ്പിലെ സർട്ടിഫിക്കറ്റ് മെനു വഴി പൗരന്മാർക്കും താമസക്കാർക്കും ഈ സേവനം ഉപയോഗിക്കാമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. ഡിജിറ്റൽ ഭരണ സേവനങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആരംഭിച്ചതെന്നും പാസി വ്യക്തമാക്കി.

Tags:    
News Summary - Residential Address Certificate via Sahel App; kuwait public authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.