സലിൽ മുഹമ്മദ്, സ്റ്റീഫൻ അടൂർ
കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് അബ്ബാസിയ മേഖല സമ്മേളനം അബ്ബാസിയയിൽ ചേർന്നു. കേരള അസോസിയേഷൻ കുവൈത്ത് ജനറൽ കോർഡിനേറ്റർ ശ്രീoലാൽ മുരളി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജിജു ചാക്കോ അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ അടൂർ രക്തസാക്ഷി പ്രമേയവും,സലിൽ മുഹമ്മദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ബിവിൻ തോമസ്, ട്രഷറർ കെ.ജി.അനിൽ, വൈസ് പ്രസിഡന്റ് മഞ്ജു മോഹനൻ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ മണിക്കുട്ടൻ എടക്കാട്ട്, ഷാജി രഘുവരൻ, ബേബി ഔസെഫ്, ഫഹാഹീൽ മേഖല കൺവീനർ പ്രഫിൻ ദാസ് എന്നിവർ സംസാരിച്ചു. അബ്ബാസിയ മേഖല കമ്മിറ്റി ഭാരവാഹികളായി സലിൽ മുഹമ്മദ് (കൺവീനർ), സ്റ്റീഫൻ അടൂർ (ജോയിന്റ് കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റെല്ലസ് ജോസഫ് സ്വാഗതവും തോമസ് ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.