പ്ല​സ് ടു ​സ​യ​ൻ​സ് പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്ക് നേ​ടി​യ ശ്രീ​ന​ന്ദ​ക്ക് കു​വൈ​ത്ത്​ കൊ​യി​ലാ​ണ്ടി കൂ​ട്ടാ​യ്മ​യു​ടെ ഉ​പ​ഹാ​രം ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ബേ​പ്പൂ​ർ കൈ​മാ​റു​ന്നു 

ശ്രീ​ന​ന്ദ​ക്ക് കു​വൈ​ത്ത്​ കൊ​യി​ലാ​ണ്ടി കൂ​ട്ടാ​യ്മ​യു​ടെ ആ​ദ​ര​വ്

കു​വൈ​ത്ത്​ സി​റ്റി: പ്ല​സ് ടു ​സ​യ​ൻ​സ് പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്ക്​ നേ​ടി ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കൊ​യി​ലാ​ണ്ടി ഗേ​ൾ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ശ്രീ​ന​ന്ദ​യെ കു​വൈ​ത്ത്​ കൊ​യി​ലാ​ണ്ടി കൂ​ട്ടാ​യ്മ ആ​ദ​രി​ച്ചു.

കൂ​ട്ടാ​യ്മ​യു​ടെ ഉ​പ​ഹാ​രം ശ്രീ​ന​ന്ദ​യു​ടെ വീ​ട്ടി​ൽ കു​വൈ​ത്ത്​ ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ബേ​പ്പൂ​ർ കൈ​മാ​റി. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ജി​നീ​ഷ് നാ​രാ​യ​ണ​ൻ, സാ​ഹി​ർ പു​ളി​യ​ഞ്ചേ​രി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. റി​ട്ട. കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ ബാ​ബു​രാ​ജി​െൻറ​യും കൊ​ല്ലം ജി.​എ​ൽ.​പി സ്കൂ​ൾ അ​ധ്യാ​പി​ക ബി​ന്ദു​വി​െൻറ​യും മ​ക​ളാ​ണ് ശ്രീ​ന​ന്ദ. സ​ഹോ​ദ​ര​ൻ: സി​ദ്ധാ​ർ​ഥ്.

കു​വൈ​ത്ത്​ കൊ​യി​ലാ​ണ്ടി കൂ​ട്ടാ​യ്മ​യു​ടെ വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന ഭാ​ഗ​മാ​യി എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളേ​യും ആ​ദ​രി​ച്ചി​രു​ന്നു.

News Summary - Shreenanda-Koyilandy kootayma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.