കുവൈത്ത്സിറ്റി: വാണിജ്യമന്ത്രാലയത്തിെൻറ ഒാൺലൈൻ ഷോപ്പിങ് അപ്പോയിൻറ്മെൻറ് 36 സഹകരണ സംഘങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഫൈഹ, ഹാദിയ, ഇഷ്ബിലിയ, റൗദ, സഹ്റ, നഇൗം, മിഷ്രിഫ്, ഹതീൻ, കൈഫാൻ, ബയാൻ ബ്ലോക്ക് 2, സാൽമിയ, അബൂഫത്ത ീറ, അഹ്മദി, ഫഹാഹീൽ, റിഖ ബ്ലോക്ക് 4, ദഹ്ർ, ഫഹദ് അൽ അഹ്മദ്, അൽ നസീം, മൻസൂരിയ, ശർഖ്, ദൈഇയ്യ, ഷാബ്, അദലിയ, ഖുർതുബ, അ ബ്ദുല്ല അൽ സാലിം, ജാബിരിയ ബ്ലോക്ക് 2, നുസ്ഹ, ഗർനഡ, ശുഹദ, സൽവ, റാബിയ, ജാബിർ അൽ അലി, അർദിയ, അൽ ഖാലിദ, ഫിൻതാസ്, ഫർവാനിയ എന്നീ സഹകരണ സംഘങ്ങളാണ് ഷോപ്പിങ് അപ്പോയിൻറ്മെൻറിന് സൗകര്യമൊരുക്കിയത്.
അതത് സഹകരണ സംഘങ്ങളുടെ പ്രവർത്തനപരിധിക്കകത്ത് താമസിക്കുന്നവർക്ക് മാത്രമാണ് സേവനം പ്രയോജനപ്പെടുത്താനാവുക. സഹകരണ സംഘങ്ങൾ അടക്കമുള്ള സ്ഥലങ്ങളിലെ തിരക്കുകുറക്കാൻ ലക്ഷ്യമിട്ടാണ് ഷോപ്പിങ് ആപ് ആരംഭിച്ചത്. ഇതിെൻറ നടപടിക്രമങ്ങൾ താഴെ പറയുംപ്രകാരമാണ്. www.moci.shop എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് സിവിൽ െഎഡി നമ്പർ, സീരിയൽ നമ്പർ, ഫോൺനമ്പർ, മെയിൽ െഎഡി തുടങ്ങിയ വിവരങ്ങൾ നൽകണം.
തുടർന്ന് ബുക്കിങ് എന്തിനെന്ന് വ്യക്തമാക്കുക. ബുക്കിങ് സമയം ഉറപ്പിക്കുക. മൊബൈൽ ഫോണിലേക്ക് ക്യൂ.ആർ കോഡ് അയക്കും. ഇതുമായി ചെന്നാൽ സഹകരണ സംഘങ്ങളിൽ വരിയിൽനിൽക്കാതെ സാധനങ്ങൾ വാങ്ങാൻ കഴിയും. രണ്ട് ബാർകോഡുകളാണ് ഉപഭോക്താക്കളുടെ മൊബൈൽ ഫോണിലേക്ക് അയക്കുക. ഒന്ന് കർഫ്യൂ സമയത്ത് വാഹനമോടിക്കുന്നതിനും മറ്റൊന്ന് സഹകരണ സംഘങ്ങളിലെ അപ്പോയിൻറ്മെൻറിനുമുള്ളതാണ്.
അരമണിക്കൂർ മാത്രമാണ് ഷോപ്പിങ്ങിന് അനുവദിക്കുക. അറവുശാല, മത്സ്യമാർക്കറ്റ്, സപ്ലൈ ബ്രാഞ്ചുകൾ, സെൻട്രൽ മാർക്കറ്റ്, ചപ്ര എന്നിവയിലേക്ക് പിന്നീട് വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.