Posted On
date_range Updated On
date_range പള്ളിയിൽനിന്ന് ഷൂസ് മോഷ്ടിച്ചയാൾ പിടിയിൽ
കുവൈത്ത് സിറ്റി: പള്ളിയിൽനിന്ന് ഷൂസ് മോഷ്ടിച്ചയാൾ പിടിയിൽ. സാൽമിയ മേഖലയിലെ മുസ്ലിം പള്ളിയിൽനിന്ന് ഷൂസ് മോഷ്ടിച്ച ആളാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാൾ ഷൂസ് മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണത്തിലാണ് പ്രതി അകത്തായത്. പിടിയിലായ ആൾ ഈജിപ്ഷ്യൻ സ്വദേശിയാണ്. പ്രതിയെ നാടുകടത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ പ്രതിയെ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.