പേപ്പറിൽ ലഹരിപുരട്ടി കസേരക്കുള്ളിൽ ഒളിപ്പിച്ച് കുവൈത്തിലേക്ക് കടത്താൻ ശ്രമം

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കുട്ടികൾക്കുള്ള കസേരക്കുള്ളിൽ ഒളിപ്പിച്ച് ലഹരി കടത്താൻ ശ്രമം. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കാനഡയിൽ നിന്ന് എത്തിയ പാർസലിൽ 'കെമിക്കൽ' എന്നറിയപ്പെടുന്ന ലഹരിവസ്തു പുരട്ടിയ 50 കടലാസ് ഷീറ്റുകൾ പിടിച്ചെടുത്തതായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.

ഏകദേശം 323 ഗ്രാം ഭാരമുള്ള ലഹരി പുരട്ടിയ കടലാസുകളാണ് കസേരക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചുവെച്ചിരുന്നത്. എത്തിയ വസ്തുക്കളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ അത് വിശദമായി പരിശോധിക്കുകയായിരുന്നു. ഇതിനിടെ കസേരയിലെ ഒരു ഡ്രോയറിനുള്ളിൽ ലഹരിമരുന്ന് പുരട്ടിയ എ-4 വലിപ്പത്തിലുള്ള കടലാസുകൾ അടങ്ങിയ സഞ്ചി കണ്ടെത്തി. തുടർന്ന് കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളുമായി ചേർന്ന് ഒരാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എയർ കാർഗോ കസ്റ്റംസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡ്രഗ് കൺട്രോൾ വിഭാഗവും സംയുക്തമായാണ് നടപടി സ്വീകരിച്ചത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ആഭ്യന്തര മന്ത്രാലയം, മറ്റ് അധികൃതർ എന്നിവരുമായി സഹകരിച്ച്, രാജ്യത്തേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ ജാഗ്രത തുടരുമെന്ന് കസ്റ്റംസ് അറിയിച്ചു.

Tags:    
News Summary - Attempt to Smuggle Drugs Hidden Inside Chair by Soaking in Paper; One Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.