കുവൈത്ത് സിറ്റി: വാഹനാപകടത്തെ തുടർന്ന് മൂന്നുമാസം അബോധാവസ്ഥയിലായ ശിഹാബുദ്ദീൻ മെല്ലെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഒമ്പതുമാസം മുമ്പ് കുവൈത്തിൽ വീട്ടുഡ്രൈവറായി എത്തിയ തൃശൂർ കാളത്തോട് രാജീവ്നഗറിൽ കൂട്ടുങ്ങപറമ്പിൽ ശിഹാബുദ്ദീന് നാലുമാസം മുമ്പാണ് അപകടം സംഭവിച്ചത്. മൂന്നുമാസം അദാൻ ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടന്നു. ഇൗ കാലയളവിൽ ഹൃദയസംബന്ധമായ അഞ്ച് ശസ്ത്രക്രിയയും കാലിന് രണ്ട് ശസ്ത്രക്രിയയും നടത്തി. ശസ്ത്രക്രിയക്കു ശേഷം ശബ്ദം 75 ശതമാനം നഷ്ടപ്പെട്ടിട്ടുണ്ട്.
ഒരുമാസം മുമ്പാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. സ്പോൺസറുടെ ഭാഗത്തുനിന്ന് സഹായമൊന്നും ലഭ്യമായില്ല. ഇപ്പോൾ ഫർവാനിയയിൽ ബന്ധുവിെൻറ കൂടെയാണ് താമസം. നടക്കാൻ കഴിയാത്തനിലയിൽ അടുത്തൊന്നും ജോലിക്ക് പോവാൻ കഴിയില്ല. ഇൗ സാഹചര്യത്തിൽ ഇദ്ദേഹത്തിന് നാട്ടിലെത്താനും തുടർചികിത്സക്കും സുമനസ്സുകളുടെ കാരുണ്യം ആവശ്യമാണ്. പിതാവ് നേരേത്ത അപകടത്തിൽ മരിച്ച ശിഹാബുദ്ദീൻ നാട്ടിൽ വാടകവീട്ടിലാണ് കഴിയുന്നത്. സഹോദരനും മാതാവുമാണ് അവിവാഹിതനായ ശിഹാബിന് ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക്: 00965 50506882 (ബഷീർ), 00965 60732301 (ഷിഹാബ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.