കുറഞ്ഞ നിരക്കിൽ ആരോഗ്യ പാക്കേജുമായി ഷിഫ അൽ ജസീറ

കുവൈത്ത് സിറ്റി: കുവൈത്തിലെ മെഡിക്കൽ സേവന ദാതാക്കളിൽ പ്രമുഖരായ ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് സമ്മർ ഹെൽത്ത് കെയർ പ്രമോഷന്റെ ഭാഗമായി പ്രത്യേക ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ചു. ഫർവാനിയ, ഫഹാഹീൽ എന്നിവടങ്ങളിലെ മെഡിക്കൽ സെന്ററുകളിൽ പ്രത്യേക കിഴിവിൽ ഇവ ലഭ്യമാണ്.

'ഷിഫ വിറ്റാമിൻ കെയർ' എന്ന പേരിലുള്ള പാകേജ് 15ദിനാറിന് ലഭിക്കും. ഇതിൽ ഫെറിറ്റിൻ, വിറ്റാമിൻ ഡി3, വിറ്റാമിൻ ബി12 ലാബ് പരിശോധനകൾ ഉൾപ്പെടുന്നു. ബ്ലഡ് ഷുഗർ, എച്ച്ബി.എ1സി, യൂറിൻ മൈക്രോ ആൽബുമിൻ സ്പോട്ട്, ക്രിയാറ്റിനിൻ (കിഡ്നി സ്ക്രീനിംഗ്) ടെസ്റ്റുകൾ എന്നിവ ഉൾപ്പെടുന്ന 10 ദിനാറിനുള്ള 'ഷിഫ ഡയബറ്റിക് സമ്മർ കെയർ' പാക്കേജാണ് മറ്റൊന്ന്.

ബ്ലഡ് ഷുഗർ, സി.ബി.സി, എസ്‌.ജി.പി.ടി (ലിവർ സ്ക്രീനിംഗ്), ക്രിയാറ്റിനിൻ (കിഡ്നി സ്ക്രീനിങ്), ലിപിഡ് പ്രൊഫൈൽ, യൂറിക് ആസിഡ് എന്നിവ ഉൾപ്പെടുന്ന 'ഷിഫ എസെൻഷ്യൽ സമ്മർ കെയറും' ഓഫറുകളുടെ ഭാഗമാണ്. 12 ദിനാറാണ് ഇതിന് ചെലവ്. ഈമാസം 31 വരെയാണ് ഓഫറുകൾ.

ഇവ കൂടാതെ മൂന്ന് ദിനാറിന്റെ ഷിഫ ബേസിക് ഹെൽത്ത് കെയർ (ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, എസ്‌ജിപിടി, ക്രിയാറ്റിനിൻ ടെസ്റ്റുകൾ), ഷിഫ എക്സിക്യൂട്ടീവ് ഹെൽത്ത് കെയർ- ഒമ്പത് ദിനാർ (ബ്ലഡ് ഷുഗർ, സിബിസി, കൊളസ്ട്രോൾ, ഇ.എസ്.ആർ, എസ്ജി.പി.ടി, ക്രിയാറ്റിനിൻ, യൂറിൻ അനാലിസിസ്), ഷിഫ ഡയബറ്റിക് മിനി ഹെൽത്ത് കെയർ-15 ദിനാർ (ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, എസ്ജിപിടി, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, എച്ച്ബിഎ1സി, ഇ.സി.ജി), ഷിഫ മിനി ആൾ ബോഡി കെയർ- 12 ദിനാർ (ബ്ലഡ് ഷുഗർ, സി.ബി.സി, കൊളസ്ട്രോൾ, എസ്.ജി.പി.ടി, ക്രിയാറ്റിനിൻ, യൂറിൻ അനാലിസിസ്, യൂറിക് ആസിഡ്, ഇ.സി.ജി), ഷിഫ ഓർത്തോകെയർ- 25 ദിനാർ (ബ്ലഡ് ഷുഗർ, സി.ബി.സി, ഇ.എസ്.ആർ, ടി.എസ്.എച്ച്, ക്രിയാറ്റിനിൻ, വിറ്റാമിൻ ഡി 3, കാൽസ്യം, ആൽക്കലൈൻ ഫോസ്ഫേറ്റ്, ഫോസ്ഫറസ്, യൂറിക് ആസിഡ്, ആർ.എ ഫാക്ടർ) എന്നിവയും നിലവിലുണ്ട്.

കുവൈത്തിൽ ഏകദേശം 14 വർഷം പൂർത്തിയാക്കിയ ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന് ജി.സി.സിയിൽ ഉടനീളം 30 ലധികം ഔട്ട്‌ലെറ്റുകൾ ഉണ്ട്. മിതമായ നിരക്കിൽ മികച്ച മെഡിക്കൽ സേവനം ഷിഫ അൽ ജസീറയുടെ സവിശേഷതയാണ്.

Tags:    
News Summary - Shifa Al Jazeera with affordable health package

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.