ടിഫാക്ക് അംഗങ്ങൾക്ക് ശിഫ അൽ ജസീറ ലോയൽറ്റി കാർഡ് കൈമാറുന്നു
കുവൈത്ത് സിറ്റി: തിരുവനന്തപുരം നിവാസികളായ ഫുട്ബാൾ താരങ്ങളുടെയും ഫുട്ബാൾ പ്രേമികളുടെയും സംഘടനയായ ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (ടിഫാക്ക്) അംഗങ്ങൾക്കുള്ള ശിഫ ലോയൽറ്റി കാർഡ് കൈമാറി. അബ്ബാസിയയിൽ നടന്ന ചടങ്ങിൽ അൽ നാഹിൽ ഇന്റർനാഷനൽ ക്ലിനിക് അഡ്മിനിസ്ട്രേഷൻ മാനേജർ വിജിത്ത് വി. നായർ ടിഫാക്ക് വൈസ് പ്രസിഡന്റ് ലിജോയ് ജോളി ലില്ലിക്ക് ലോയൽറ്റി കാർഡ് കൈമാറി.
കാർഡ് ലഭിച്ച എല്ലാ അംഗങ്ങൾക്കും ശിഫ അൽ ജസീറ അൽ നാഹിൽ ക്ലിനിക് ഡോക്ടർ കൺസൾട്ടേഷനും മറ്റു സേവനങ്ങളിലും പ്രത്യേക ഡിസ്കൗണ്ടുകൾ ലഭിക്കും. ഡോക്ടർ കൺസൾട്ടേഷൻ, ഇൻഹൗസ് ലാബ് ടെസ്റ്റ്സ്, എക്സ് റേ, ഒ.പി.ജി, അൾട്രാ സൗണ്ട്, ഔട്ട് സോഴ്സ്ഡ് ലാബ് ടെസ്റ്റ്സ്, ഇൻജക്ഷൻസ് മറ്റു പ്രൊസിജർസ് എന്നി സർവിസുകൾക്ക് ശിഫ മെഡിക്കൽ ഗ്രൂപ്പിന്റെ എല്ലാ ബ്രാഞ്ചുകളിലും ഈ കാർഡ് ഉപയോഗപ്പെടുത്താമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ചടങ്ങിൽ ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ അധ്യക്ഷതവഹിച്ചു. വോയ്സ് കുവൈത്ത്, ട്രാക്ക് ചെയർമാൻ പി.ജി. ബിനു, അൽ നാഹിൽ ഇന്റർനാഷനൽ ക്ലിനിക് അഡ്മിനിസ്ട്രേറ്റിവ് മാനേജർ വിജിത്ത് വി. നായർ, റിസപ്ഷൻ ഇൻചാർജ് തൻസീർ മുഹമ്മദ് അലി, ടിഫാക്ക് ജനറൽ സെക്രട്ടറി മെർവിൻ വർഗീസ്, ടിഫാക്ക് ട്രഷറർ ബിജു ടൈറ്റസ്, ടിഫാക്ക് ഉപദേശക സമിതി അംഗം ഡെൺസൻ പൗളിൻ, ടിഫാക്ക് സെക്രട്ടറി ലിജോ ജോസഫ് എന്നിവർ സംസാരിച്ചു. ടിഫാക്ക് സെക്രട്ടറി സജിത്ത് സ്റ്റാറി സ്വാഗതവും ടിഫാക്ക് ജോയന്റ് ട്രഷറർ റംസി കെന്നഡി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.