കുവൈത്ത് സിറ്റി: ഹവല്ലിയിൽ പുരുഷ പ്രവാസി തൊഴിലാളികൾക്ക് ഷെൽട്ടർ സെന്റർ തുറന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫിന്റെ രക്ഷാകർതൃത്വത്തിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആക്ടിങ് ഡയറക്ടർ മർസൂഖ് അൽ ഒതൈബിയുടെയും കുവൈത്തിലെ വിവിധ നയതന്ത്ര ദൗത്യങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലും ഷെൽട്ടർ സെന്റർ ഔദ്യോഗികമായി തുറന്നു. 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സെന്റർ കുവൈത്തിന്റെ കാരുണ്യത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും പ്രതീകമാണ്. തൊഴിലാളികളുടെ സുരക്ഷയും സംരക്ഷണവും ഇത് ഉറപ്പുവരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.