കുവൈത്ത് സിറ്റി: അതിരുകളില്ലാത്ത കാരുണ്യത്തിെൻറയും സഹജീവി സ്നേഹത്തിെൻറയും കൂടിയാണ് ഇൗ കോവിഡ് കാല ം. ജോലിയും വരുമാനവുമില്ലാതായവർക്ക് സുമനസ്സുകളുടെയും സംഘടനകളുടെയും ഭക്ഷണക്കിറ്റുകൾ നൽകുന്ന ആശ്വാസം ചെറുത ല്ല. എന്നാൽ, സഹായിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തികശേഷിയില്ലാത്തതിനാൽ വിഷമിക്കുന്നവരും ഏറെയാണ്. ‘ ‘ഇൗ പ്രതിസന്ധികാലത്ത് എനിക്കെന്ത് ചെയ്യാനാവും?’’ എന്ന സന്ദേഹത്തിന് മാതൃകാപരമായ പ്രവർത്തനത്തിലൂടെ മറുപടി നൽകുകയാണ് ഷാമോൻ പൊൻകുന്നം എന്ന ചെറുപ്പക്കാരൻ. വിപുലമായ സൗഹൃദവും ഇറങ്ങിപ്രവർത്തിക്കാനുള്ള സന്നദ്ധതയും കൈമുതലായപ്പോൾ ഷാമോൻ ഒറ്റക്ക് വിതരണം നടത്തിയത് ഒന്നരമാസത്തിനിടെ ആറായിരത്തോളം ഭക്ഷണപ്പൊതികൾ.
സാൽമിയ, ഹവല്ലി, ഫർവാനിയ, ഖൈത്താൻ, മഹബൂല, അബൂഹലീഫ, മംഗഫ്, സൂഖ് സബ, ജഹ്റ തുടങ്ങി കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്വന്തം വാഹനത്തിൽ ഇദ്ദേഹം ഭക്ഷണവസ്തുക്കൾ അടങ്ങിയ കിറ്റുമായി എത്തി. ടാക്സി ഡ്രൈവറായ ഷാമോന് ഇത്രയും പേരെ സഹായിക്കാനുള്ള സാമ്പത്തികശേഷിയില്ല. ഇവിടെയാണ് സുമനസ്സുകളായ സുഹൃത്തുക്കളുടെ സഹായം തുണയാവുന്നത്. ഇൗ സുഹൃത്തുക്കളിലും ഭൂരിഭാഗവും സാധാരണക്കാർ തന്നെയാണ്. പലതുള്ളി പെരുവെള്ളം എന്ന നിലയിൽ പെരുകിയപ്പോൾ ആയിരങ്ങൾക്ക് വിശപ്പടങ്ങി. പുലർച്ചെ നാലു മുതൽ രാത്രി 12 വരെ നിലക്കാത്ത ഫോൺ കാളുകളും മെസേജുകളും ഒരാളെ അസ്വസ്ഥമാക്കാൻ ധാരാളമാണെങ്കിലും ഷാമോൻ സന്ദർഭം മനസ്സിലാക്കി അതിേൻറതായ രീതിയിൽ മാത്രമാണ് എടുക്കുന്നത്. അഞ്ചുകിലോ അരി, പുട്ടുപൊടി, നൂഡിൽസ്, മക്രോണി, ഒരുകിലോ പഞ്ചസാര, ചായപ്പൊടി തുടങ്ങിയവയാണ് കിറ്റിലുള്ളത്.
എം.ഇ.എസ് കുവൈത്ത് ഏൽപിച്ച കിറ്റിൽ ഒായിൽ, മഞ്ഞപ്പൊടി അടക്കം സാധനങ്ങൾ അധികമുണ്ട്. ചിലർ കിറ്റ് വിതരണം ദുരുപയോഗം ചെയ്തതിെൻറ നേരിയ പരിഭവം ഷാമോന് ഉണ്ട്. ഒറ്റയാൾപട്ടാളമായി ഷാമോൻ നടത്തുന്ന സേവനം മാതൃകയാണ്. ഇത്തരം മാതൃകകൾ കൂടുതൽ പേർ ഏറ്റെടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കാരണം ഒാരോ ദിവസവും സ്ഥിതി വഷളാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.