കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തെ സ്വാഗതം ചെയ്ത് കുവൈത്ത് കെ.എം.സി.സി തൃക്കരിപ്പൂ ർ മണ്ഡലം കമ്മിറ്റി ‘ശഹ്റൻ യാ മുബാറക്’ പരിപാടി സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് ഖാദർ കൈതക്കാട് അധ്യക്ഷത വഹിച്ചു. മഹ്ബൂല കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി റസാഖ് അയ്യൂർ ഉദ്ഘാടനം ചെയ്തു. ഖലീൽ ഹുദവി കാസർകോട് ‘റമദാൻ മുന്നൊരുക്കം’ വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. മുൻ കേന്ദ്ര പ്രസിഡൻറ് കെ.ടി.പി. അബ്ദുറഹ്മാൻ അദ്ദേഹത്തിന് ഉപഹാരം കൈമാറി. അസ്ലം കുറ്റിക്കാട്ടൂർ, ഇഖ്ബാൽ മാവിലാടം, കെ.പി. കുഞ്ഞബ്ദുല്ല, സൈനുദ്ദീൻ കടിഞ്ഞിമൂല, മിസ്ഹബ് മാടമ്പില്ലത്ത് തുടങ്ങിയവർ സംസാരിച്ചു. ജില്ല ഭാരവാഹികളായ റിയാസ് അയ്യൂർ, സുബൈർ കാടങ്കോട്, മൻസൂർ കൊവ്വൽപള്ളി എന്നിവർ സംബന്ധിച്ചു. സെക്രട്ടറി റഫീഖ് ഒളവറ സ്വാഗതവും ട്രഷറർ സലീം ഉദിനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.