കുവൈത്ത് സിറ്റി: സേവാദര്‍ശന്‍ കുവൈത്ത് മെഗാ ഇവന്‍റ് സംഘടിപ്പിച്ചു. സേവാ കിരണ്‍ എന്ന പേരില്‍ മറീന ഹാളില്‍ നടന്ന പരിപാടി ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
120ഓളം പേരെ അണിനിരത്തിയുള്ള വന്ദേമാതര ഗാനാലാപനത്തോടെ ആരംഭിച്ച സാംസ്കാരിക സദസ്സില്‍ പ്രസിഡന്‍റ് അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് റീജനല്‍ ഡയറക്ടര്‍ അയ്യൂബ് കച്ചേരി, ഭാരതീയ വിദ്യ ഭവന്‍ മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ എന്‍.കെ. രാമചന്ദ്രന്‍ മേനോന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജനറല്‍ കണ്‍വീനര്‍ മോഹന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ടി.ആര്‍. സഞ്ജുരാജ് സ്വാഗതവും സംഘടനാ സെക്രട്ടറി വി. പ്രവീണ്‍ നന്ദിയും പറഞ്ഞു.
സുവനീര്‍ സാംസ്കാരിക വിഭാഗം സെക്രട്ടറി വിബീഷ് തിക്കോടി എന്‍.കെ. രാമചന്ദ്രമേനോന് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു. ഡോ. രൂപേഷ് രവീന്ദ്രന്‍ അവതാരകനായി. ഡോ. എന്‍.ആര്‍. മധു മീനച്ചാല്‍ രചിച്ച ‘ആര്‍ഷ കേരളം’ നൃത്ത സംഗീത നാടക ശില്‍പം അരങ്ങേറി. സേവാദര്‍ശന്‍ അംഗങ്ങളും കുവൈത്തിലെ പ്രമുഖ നൃത്ത വിദ്യാലയങ്ങളായ ഭവന്‍സ് റിഥം സ്കേപ്പ് അക്കാദമി, ഉപാസന, തപസ്യ എന്നിവയിലെ അംഗങ്ങളും അരങ്ങിലത്തെി. സൗണ്ട് ഓഫ് സേവ എന്ന പേരില്‍ ഉപകരണസംഗീത കച്ചേരിയും നടന്നു.
പ്രശസ്ത വാദ്യ വിദ്വാന്‍ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ തവില്‍ വിദ്വാന്‍ കരുണാമൂര്‍ത്തി, വോക്കലിസ്റ്റ് പാലക്കാട് ശ്രീറാം, സാക്സഫോണ്‍ പ്ളെയര്‍ ജോസി ആലപ്പുഴ, കീബോര്‍ഡിസ്റ്റ് പ്രകാശ് ഉള്ളിയേരി, വയലിനിസ്റ്റ് അഭിജിത് നായര്‍, പെരുന്ന ഹരികുമാര്‍ എന്നിവര്‍ മ്യൂസിക്കല്‍ ഫ്യുഷന്‍ അവതരിപ്പിച്ചു. ഉപദേശക സമിതി അംഗങ്ങളായ കൃഷ്ണകുമാര്‍ പാലിയത്ത്, രാജരാജ ഗണേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.