കുവൈത്ത് സിറ്റി: രാജ്യത്ത് ഗുരുതര കുറ്റകൃത്യങ്ങൾ 25 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലാണ് ഈ കുറവെന്ന് സുരക്ഷ സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സായുധ കവർച്ചകൾ, ബലംപ്രയോഗിച്ചുള്ള മോഷണം, സുരക്ഷ ഉദ്യോഗസ്ഥരുടെ ആൾമാറാട്ടം, വീട് കുത്തിത്തുറക്കൽ, തോക്ക് ഉപയോഗിക്കാനുള്ള ഭീഷണി, ആസൂത്രിത കൊലപാതകം എന്നിവയാണ് ആശങ്കയുണർത്തുന്ന കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കുറ്റകൃത്യങ്ങളിലെ ഇടിവ് കുവൈത്തിലെ സുസ്ഥിരമായ സുരക്ഷാ രംഗം പ്രതിഫലിപ്പിക്കുന്നതായി അധികൃതർ സൂചിപ്പിച്ചു. സുരക്ഷ പരിശോധനകൾ, മയക്കുമരുന്ന് വേട്ട, ഇടപാടുകാരെ പിടികൂടൽ, അനധികൃത കുടിയേറ്റക്കാർക്കും പലായനം ചെയ്യുന്നവർക്കും എതിരെ നിരന്തരമായ നടപടി, വിവരസാങ്കേതികവിദ്യയുടെ ഉപയോഗം വിപുലപ്പെടുത്തൽ എന്നിവയാണ് കുറ്റകൃത്യങ്ങൾ കുറക്കാൻ സഹായകമായതെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.