കുവൈത്ത് സിറ്റി: കുവൈത്തിൽ പത്തുവയസ്സുകാരൻ ഒാടിച്ച എസ്.യു.വി കാർ കസ്റ്റഡിയിലെത്തു. കുട്ടി കാറോടിച്ച് പോകുന്നതിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഗതാഗത വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്. കുട്ടിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. രക്ഷിതാവിനെതിരെയും നടപടിയുണ്ടാകും. ജഹ്റ ഭാഗത്താണ് കുട്ടി വാഹനമോടിച്ചുപോയത്.
കുട്ടികൾക്ക് വാഹനം നൽകരുതെന്ന് ഗതാഗത വകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ മാസം അവസാനത്തിൽ രണ്ട് ദിവസത്തെ പരിശോധനക്കിടെ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പിടിയിലായത് 475 കൗമാരക്കാരാണ്. 304 പേരെ ജനറൽ ട്രാഫിക് വിഭാഗവും 163 പേരെ പട്രോൾ ടീമും എട്ടു പേരെ പൊതുസുരക്ഷാ വിഭാഗവുമാണ് പിടികൂടിയത്.
ഇതേതുടർന്നാണ് കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകരുതെന്ന് ആഭ്യന്തരമന്ത്രാലയം രക്ഷിതാക്കൾക്ക് താക്കീത് നൽകിയത്. അതിന് ശേഷവും ഒറ്റപ്പെട്ട പരിശോധനയിൽ നിരവധി കുട്ടികൾ പിടിയിലായി. ലൈസൻസില്ലാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതിനിടെ പിടിയിലായാൽ ഇവർക്കെതിരെ ജുവനൈൽ നിയമപ്രകാരം കേസെടുക്കുകയും വാഹന ഉടമയായ രക്ഷിതാവിനെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടാകുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.