കുവൈത്ത് സിറ്റി: കല കുവൈത്തിന്റെയും ബാലവേദിയുടെയും നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘സയന്റിയ-2023’ സയൻസ് ഫെസ്റ്റിവൽ വെള്ളിയാഴ്ച ഖൈത്താൻ കാരമൽ സ്കൂളിൽ നടക്കും. ഇരുപത്തിയാറിലധികം ഇന്ത്യൻ സ്കൂളുകളിൽനിന്നായി 1650ലധികം കുട്ടികൾ പങ്കെടുക്കും.
സയൻസ് ഫെസ്റ്റിവൽ, മാത്തമാറ്റിക്സ്, വർക്ക് എക്സ്പീരിയൻസ്, സോഷ്യൽ സയൻസ്, ഐ.ടി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി 41ലധികം മത്സരങ്ങൾ നടക്കും. സയൻസ് ക്വിസ്, അബാക്കസ്, റൂബിക്സ് ക്യൂബ് മത്സരം എന്നിവയും ഇതോടൊപ്പം നടക്കും. ആറോളം സ്റ്റാളുകളിലായി എക്സിബിഷനും മേളയുടെ ഭാഗമായി ഒരുക്കും. ഉച്ചക്ക് ഒരു മണി മുതൽ പൊതുജനങ്ങൾക്ക് എക്സിബിഷൻ സ്റ്റാളുകൾ സന്ദർശിക്കാം. സയൻസ് പ്രഭാഷകനും എം.ജി യൂനിവേഴ്സിറ്റി അസി. പ്രഫസറുമായ ഡോ. വൈശാഖൻ തമ്പി മുഖ്യാതിഥിയായി പങ്കെടുക്കും. സയൻസ് സെമിനാറും കരിയർ ഗൈഡൻസ് ക്ലാസും മേളയുടെ ഭാഗമായി സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. രാവിലെ ആറരക്ക് രജിസ്ട്രേഷൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.