പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ ശാസ്ത്രോത്സവ് ഉദ്ഘാടനചടങ്ങിൽനിന്ന്
കുവൈത്ത് സിറ്റി: ശാസ്ത്ര കൗതുകങ്ങളുടെ ചെപ്പ് തുറന്ന് പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ ശാസ്ത്രോത്സവ്. സാൽവയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ശാസ്ത്രോത്സവ് വിവിധ രംഗങ്ങളിലുള്ളവരെ ആകർഷിച്ചു.
ശാസ്ത്രോത്സവത്തിൽ ഒരുക്കിയ സ്റ്റാൾ
അലുംനി പ്രസിഡന്റ് പ്രേം ശേഖർ, ശാസ്ത്രോൽസവ് കൺവീനർ ഷെമേജ് കുമാർ, ചീഫ് ഗസ്റ്റ് ഡോ. ബുലന്റ് ഹെൽമിസ്, കുവൈത്ത് എഞ്ചിനീയേഴ്സ് ഫോറം ജനറൽ കൺവീനർ ഗംഗ പ്രസാദ്, എൻജിനീയർ മുഹമ്മദ് സയീദ് എന്നിവർ സംസാരിച്ചു.
16ാം വയസിൽ നിർമിത ബുദ്ധിയുടെ ലോകത്ത് അതുല്യമായ നേട്ടങ്ങൾ കൈവരിച്ച റൗൾ ജോൺ അജു മുഖ്യപ്രഭാഷണം നിർവഹിച്ചു. റോബോട്ട് കഥാപാത്രമായി വരുന്ന ചെറു നാടകവും അരങ്ങേരി. ഹോളോഗ്രാം ഷോ, ഡ്രോൺ പ്രദർശനം, സ്കൂൾ വിദ്യാർഥികളുടെ സയൻസ് പ്രൊജക്റ്റ് മത്സരം, റുബിക് ക്യുബ് മത്സരം എന്നിവയും സുവനീർ പ്രകാശനവും നടന്നു.
സയൻസ് എക്സിബിഷൻ മത്സരങ്ങളിൽ ഫഹാഹീൽ ഇന്ത്യൻ സ്കൂൾ ഒന്നാമതും ഖൈത്താൻ കാർമ്മൽ സ്കൂൾ രണ്ടാമതും ഡൽഹി പബ്ലിക് സ്കൂൾ മൂന്നാം സഥാനവും നേടി. ബിൽഡ് എ റോബോട്ട് മത്സരത്തിൽ ഐ.സി.എസ്.കെ സ്കൂളിന് ഒന്നാമതും കാർമൽ സ്കൂൾ രണ്ടാമതും ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ മംഗഫ് മൂന്നാമതുമെത്തി.
സന്തോഷ്കുമാർ, കിരൺ കുര്യൻ, ഗീത ശ്യാം, എ.പി. വിനോദ്, മൃദുൽ കാരാട്ട്, ജസ്റ്റിൻ ജോസഫ്, പ്രവീൺ ഫ്രാൻസിസ്, എൻ. പ്രിയൻ, വി. രാജേഷ്, വരുൺ ദേവ്, ശരത് ബാബു, നവീൻ, മനു സൈമൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.