ഇ​ൻ​ക്രെ​ഡി​ബ്ൾ ഇ​ന്ത്യ’ ടൂ​റി​സം പ്ര​മോ​ഷ​ൻ കാ​മ്പ​യി​ൻ അം​ബാ​സ​ഡ​ർ പ​രി​മി​ത ത്രി​പ​തി, ടൂ​റി​സ്റ്റ് എ​ന്റ​ർ​പ്രൈ​സ​സ് ക​മ്പ​നി സി.​ഇ.​ഒ അ​ൻ​വ​ർ അ​ബ്ദു​ല്ല അ​ൽ ഹു​ലൈ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യു​ന്നു

ഇന്ത്യൻ പൈതൃക സൗന്ദര്യവുമായി കുവൈത്ത് ചുറ്റി ബസുകൾ; ഇൻക്രെഡിബ്ൾ ഇന്ത്യ’ ടൂറിസം പ്രമോഷൻ കാമ്പയിന് തുടക്കം

കുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കുവൈത്തില്‍ ‘ഇൻക്രെഡിബ്ൾ ഇന്ത്യ’ ടൂറിസം പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു. കുവൈത്ത് ടവേഴ്സിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതിയും ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി സി.ഇ.ഒ അൻവർ അബ്ദുല്ല അൽ ഹുലൈലും ചേർന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചാരണ ഭാഗമായി ഇന്ത്യയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രദർശിപ്പിക്കുന്ന 20 പ്രമോഷനൽ ബസുകൾ കുവൈത്തിലുടനീളം സഞ്ചരിക്കും. കേരളത്തിലെ കായലുകൾ, മൂന്നാർ, ലഡാക്ക്, ഗുൽമാർഗ്, രാജസ്ഥാൻ പൈതൃക കേന്ദ്രങ്ങൾ തുടങ്ങിയവ ബസുകളിൽ പരിചയപ്പെടുത്തും. പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ‘ഏക് പെഡ് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി കുവൈത്ത് ടവർ പരിസരത്ത് വൃക്ഷത്തൈയും നട്ടു. കുവൈത്ത് വിനോദസഞ്ചാരികളുടെ പ്രധാന ലക്ഷ്യസ്ഥാനമായി ഇന്ത്യയെ മാറ്റുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

Tags:    
News Summary - Buses tour Kuwait showcasing the beauty of Indian heritage; ‘Incredible India’ tourism promotion campaign begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.