മയക്കുമരുന്ന് പരിശോധന നടത്തി

കുവൈത്ത് സിറ്റി: കുവൈത്ത് ഫയർ ഫോഴ്‌സിലെ എല്ലാ കമാൻഡർമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും ഡയറക്ടർമാർക്കും മയക്കുമരുന്ന് പരിശോധന നടത്തി. ഫയർ ഫോഴ്‌സ് മേധാവി മേജർ ജനറൽ തലാൽ അൽ റൂമിയുടെ മേൽനോട്ടത്തിലായിരുന്നു പരിശോധനയെന്ന് അസ്സിയാസ പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നടപ്പാക്കിയ പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമത്തിന്റെ ഭാഗമായാണ് നടപടി.

ഉദ്യോഗസ്ഥർക്ക് ഇടയ്ക്കിടെയും ക്രമരഹിതമായ രീതിയിലും ലഹരി പരിശോധനകൾ നടത്തിവരുന്നതായി ഫയർ ഫോഴ്‌സ് വ്യക്തമാക്കി. സ്ഥാനക്കയറ്റം, പരിശീലന കോഴ്സുകൾ, നിയമനങ്ങൾ, അന്വേഷണങ്ങൾ എന്നിവക്ക് മുമ്പ് പരിശോധന നിർബന്ധമാണെന്നും അറിയിച്ചു.

Tags:    
News Summary - A drug test was conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.