കുവൈത്ത് മന്ത്രിയെ സ്വീകരിച്ച് ഹമദ് രാജാവ്; കുവൈത്ത്-ബഹ്‌റൈൻ ബന്ധം കൂടുതൽ ശക്തമാക്കും

കുവൈത്ത് സിറ്റി: ബഹ്‌റൈനും കുവൈത്തും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ ദൃഢമാക്കുമെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ കുവൈത്ത് ഇൻഫർമേഷൻ, സാംസ്‌കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഹമദ് രാജാവ്.

ബഹ്‌റൈനും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും വിവിധ മേഖലകളിലെ സഹകരണത്തെയും രാജാവ് പ്രശംസിച്ചു. മാധ്യമം, സംസ്കാരം, കായികം, യുവജനക്ഷേമം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ ചർച്ചയിൽ തീരുമാനമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് നൽകുന്ന പിന്തുണയെ ഹമദ് രാജാവ് അഭിനന്ദിച്ചു.

കൂടിക്കാഴ്ചയിൽ ബഹ്‌റൈനിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സുസ്ഥിരതയും നേർന്ന കുവൈത്ത് അമീറിന്റെ ആശംസകൾ മന്ത്രി അൽ മുതൈരി ഹമദ് രാജാവിനെ അറിയിച്ചു. കുവൈത്ത് അമീറിനും അവിടുത്തെ ജനങ്ങൾക്കും ഹമദ് രാജാവ് തിരിച്ചും ആശംസകൾ നേർന്നു. ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യ മര്യാദക്കും മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി ഹമദ് രാജാവിനെ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ ഹമദ് രാജാവ് നടത്തുന്ന ശ്രമങ്ങളെയും പ്രശംസിച്ചു.

Tags:    
News Summary - King Hamad receives Kuwaiti minister; Kuwait-Bahrain ties to be further strengthened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.