പാ​ഠം ഒ​ന്ന്​ ജ​നാ​ധി​പ​ത്യം

കു​വൈ​ത്ത്​ സി​റ്റി: ജ​നാ​ധി​പ​ത്യ​പ​ര​മാ​യ രീ​തി​യി​ൽ ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ കൗ​ൺ​സി​ലി​ലേ​ക്കു​ള്ള വി​വി​ധ പ​ദ​വി​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി. എ​ട്ടാം​ത​രം മു​ത​ൽ പ​ന്ത്ര​ണ്ടാം ത​രം വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജ​നാ​ധി​പ​ത്യ രീ​തി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്ത​ലാ​ണ് ഇ​തു​കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി പ്രി​ൻ​സി​പ്പ​ൽ എ​ഫ്.​എം. ബ​ഷീ​ർ അ​ഹ​മ​ദ് പ​റ​ഞ്ഞു. 

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ​രാ​ഷ്​​ട്ര​മാ​യ ഇ​ന്ത്യ​യി​ലെ കു​രു​ന്നു​ക​ൾ​ക്ക് ജ​നാ​ധി​പ​ത്യ​ത്തി​​​െൻറ ബാ​ല​പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് സ​ഹാ​യ​ക​മാ​യെ​ന്ന് വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ച്​ സ്കൂ​ൾ ഡ​യ​റ​ക്ട​ർ മ​ല​യി​ൽ മൂ​സ​ക്കോ​യ അ​ഭി​പ്രാ​യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​ക​ൽ, ചി​ഹ്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ൽ, പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ രീ​തി​ക​ളെ കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ഓ​രോ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ആ​വി​ഷ്ക​രി​ച്ച​ത്. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സോ​ഫി ജോ​ൺ, ഇ​ന്ദു​ലേ​ഖ സു​രേ​ഷ്, സ​ലീം, ഫി​റോ​സ്​ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.  

Tags:    
News Summary - School News Kuwait gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.