കുവൈത്ത് കേരള മുസ്ലിം അസോസിയേഷന് വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണം കുറുക്കോളി മൊയ്തീന് എം.എല്‍.എ
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം കുറുക്കോളി മൊയ്തീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരത്തുന്ന കാലത്തിലേക്ക് ജീവിതം എത്തിച്ചതില്‍ പൂര്‍വീകരുടെ കഠിന പരിശ്രമം ഉണ്ടെന്ന് പുതിയ തലമുറ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
റാഷിദ് കാസർകോട് ഖിറാഅത്ത് നടത്തി. കെ.കെ.എം.എ സംസ്ഥാന പ്രസിഡന്റ് കെ.കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. കെയർ ഫൗണ്ടേഷൻ ട്രഷറർ അബ്ദുൽ ഫത്താഹ് തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി. എം.എ. കബീർ, കെ.കെ.എം.എ മുഖ്യ രക്ഷാധികാരി സിദ്ദിഖ് കൂട്ടുമുഖം എന്നിവർ സംസാരിച്ചു. ജെ.സി.ഐ ദേശീയ പരിശീലകൻ ഡോ. ഹാറൂൺ അബ്ദുൽ റഷീദ് മോട്ടിവേഷൻ ക്ലാസ് നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മേലടി സ്വാഗതവും കെ.കെ.എം.എ സംസ്ഥാന സംഘടന സെക്രട്ടറി യു.എ. ബക്കർ നന്ദിയും പറഞ്ഞു.
കെ.കെ.എം.എ സംസ്ഥാന ട്രഷറർ സുബൈർ ഹാജി, മഹമൂദ് പെരുമ്പ, അലിക്കുട്ടി ഹാജി, അബ്ദുൽ സലാം, ഇബ്രാഹിം മൂസ, എം.കെ. മുസ്തഫ കോഴിക്കോട്, ബഷീർ പയ്യനങ്ങാടി, ഉമ്മർ സാഹിബ്, അബ്ദു കുറ്റിച്ചിറ, മുഹമ്മദ് കുട്ടി, ശറഫുദ്ദൻ മേലടി, മൂസു രായിൻ, കുഞ്ഞാവ മലപ്പുറം, ഇസ്ഹാഖ് കണ്ണൂർ, കുഞ്ഞബ്ദുല്ല (ദിലീപ്) കാസർകോട്, സി.കെ. അബ്ദുൽ അസീസ് പാലക്കാട്, അലി കരിമ്പ്ര, കെ.പി. അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.