യാത്രയയപ്പ് യോഗത്തിൽ ഹനീഫ സ്റ്റാറിന് സാന്ത്വനം കടലൂരിന്റെ ഉപഹാരം കൈമാറുന്നു
ഹനീഫ സ്റ്റാറിന് സാന്ത്വനം കടലൂർ യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോവുന്ന സാന്ത്വനം സ്ഥാപക അംഗവും സീനിയർ എക്സിക്യൂട്ടിവ് മെംബറുമായ ഹനീഫ സ്റ്റാറിന് സാന്ത്വനം കടലൂർ കൾചറൾ ഓർഗനൈസേഷൻ കുവൈത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി. 43 വർഷത്തെ പ്രവാസത്തിനുശേഷമാണ് ഹനീഫ മടങ്ങുന്നത്.
ചടങ്ങിൽ പ്രസിഡന്റ് കെ.നജീബ് അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ ശുഐബ് കുന്നോത്ത് ഉദ്ഘാടനം ചെയ്തു. ഹനീഫ സ്റ്റാറിനുള്ള മെമന്റൊ ചെയർമാൻ മജീദ് റവാബി കൈമാറി. ജനറൽ സെക്രട്ടറി ശരീഖ് നന്തി സ്വാഗതം പറഞ്ഞു. അസിസ് തിക്കോടി, ഷമീം മണ്ടോളി, അഷ്റഫ് ഫെല്ല, പി.കെ.സുബൈർ, കെ.നൗഷാദ്, കെ.ശാക്കിർ, ഷറഫു മിന്നത്, ഗഫൂർ ഹസ്സനാസ്സ്, പി.കെ.അക്ബർ, മജീദ് നന്തി, കബീർ, മജീദ് നടുക്കണ്ടി എന്നിവർ സംസാരിച്ചു. യാത്രയയപ്പിന് ഹനീഫ സ്റ്റാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.