കുവൈത്തിൽ ഏരിയൽ ഫോട്ടോഗ്രാഫിയും ഡ്രോൺ പ്രവർത്തനങ്ങളും നിരോധിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഏരിയൽ ഫോട്ടോഗ്രാഫിയും ഡ്രോൺ പ്രവർത്തനങ്ങളും നിരോധിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്താകമാനം നിരോധനം ബാധകമായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

തീരുമാനം പൂർണ്ണമായും പാലിക്കണമെന്ന് മന്ത്രാലയം ഉണർത്തി. ലംഘനങ്ങൾ ഉണ്ടായാൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഭദ്രതയും ഉറപ്പാക്കുന്നതിനായി എല്ലാവരും സഹകരിക്കണമെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

Tags:    
News Summary - Aerial photography and drone operations banned in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.