കെ.ഐ.ജി ഫർവാനിയ ഏരിയ സൗഹൃദവേദി ഓണം സൗഹൃദ സംഗമത്തിൽ കെ.ഐ.ജി
കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ് സംസാരിക്കുന്നു
സൗഹൃദവേദിയായി കെ.ഐ.ജി ഫർവാനിയ ‘ഓണം സൗഹൃദസംഗമം’
കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ സൗഹൃദവേദി ആഭിമുഖ്യത്തിൽ 'ഓണം സൗഹൃദ സംഗമം' സംഘടിപ്പിച്ചു. സുലൈബിയ്യ റിസോർട്ടിൽ സംഘടിപ്പിച്ച സംഗമം പ്രവാസികൾക്കിടയിലെ സൗഹൃദവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നതായി. സൗഹൃദ ജുമുഅയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സമൂഹത്തിൽ മാതൃകയാകേണ്ട വിഷയങ്ങളും ഖുതുബയിൽ ഖത്തീബ് ശഫീഖ് അബ്ദുൽസമദ് ഓർമ്മിപ്പിച്ചു.
പൊതുപരിപാടിയിൽ പ്രോഗ്രാം കൺവീനർ യു.അശ്‌റഫ് സ്വാഗതം പറഞ്ഞു. കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡണ്ട് ഹഫീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.ഐ.ജി കേന്ദ്ര പ്രസിഡണ്ട് അൻവർ സഈദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. നാനാത്വത്തിൽ ഏകത്വം എന്നതാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും ഇത്തരം ആഘോഷങ്ങൾ സൗഹൃദങ്ങൾ പുതുക്കാനും സ്നേഹം കൈമാറാനും പരസ്പരം അറിയാനും മനസ്സിലാക്കാനുമുള്ള അവസരങ്ങളായി മാറണമെന്നും അദ്ദേഹം ഉണർത്തി. ഐവ ഫർവാനിയ ഏരിയ പ്രസിഡണ്ട് റസീന മുഹിയുദ്ധീൻ, നിഷാന്ത് എന്നിവർ ആശംസ നേർന്നു.
ക്വിസ് മത്സരത്തിന് ഏരിയ സെക്രട്ടറി ഹഷീബ് നേതൃത്വം നൽകി. രാജീവ് ഒന്നാം സ്ഥാനവും, റഫീഖ് പയ്യന്നൂർ രണ്ടാം സ്ഥാനവും കെ.വി.നൗഫൽ മൂന്നാം സ്ഥാനവും നേടി. മുഹമ്മദ് റാഫി, കെ.വി.നൗഫൽ , അമീൻ, ആശ, അൻവർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. അബ്ദുൽ സലാം പാടൂരിന്റെ മൗത്ത് ഓർഗൻ, ഷെസ്മ അബ്ദുൽ ഷുക്കൂർ, സോഹ അഫ്‌താബ്, ലുജ്ജയിൻ ഖലീൽ എന്നിവർ അവതരിപ്പിച്ച സംഘഗാനവും ആകർഷണമായി. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കലാ പരിപാടികൾക്കും കായിക മത്സരങ്ങൾക്കും മുഖ്സിത്ത് അബ്ദുൽ ഹമീദ്, ഷംല, റസീന, അസ്മിന, ഷബീന, മുഫീദ എന്നിർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.