സാൽമിയയിൽ ഉപേക്ഷിക്കപ്പെട്ട 73 വാഹനങ്ങൾ നീക്കി

കുവൈത്ത് സിറ്റി: സാൽമിയയിൽ നടത്തിയ പരിശോനയിൽ ഉപേക്ഷിക്കപ്പെട്ട 73 വാഹനങ്ങൾ, ബോട്ടുകൾ, കാരവനുകൾ എന്നിവ നീക്കം ചെയ്തു. റോഡുകൾ, കവലകൾ, പാർപ്പിട മേഖലകൾക്കിടയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ദീർഘനാളായി നിർത്തിയിട്ട നിലയിലായിരുന്നു ഇവ.

ഹവല്ലി ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറുടെയും സാൽമിയ ഡിസ്ട്രിക്റ്റ് കമാൻഡറുടെയും മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്.

വാഹനങ്ങൾ, ബോട്ടുകൾ, കാരവനുകൾ എന്നിവ നീക്കിയതോടെ പ്രദേശത്തിന്റെ കാഴ്ചക്കും ഗതാഗതത്തിനും ഉണ്ടായ തടസ്സവും നീങ്ങി. നിയമലംഘനങ്ങൾ നീക്കുന്നതിനും പരിഹരിക്കുന്നതിനും പൊലീസ് പൂർണ പിന്തുണ നൽകി.

Tags:    
News Summary - 73 abandoned vehicles removed from Salmiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.