അഹ്‌മദിയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി; പരിശോധനകൾ തുടരുന്നു
കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്ത് പരിശോധനകൾ തുടരുന്നു. അഹ്‌മദിയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.
മത്സ്യ-പച്ചക്കറി മാർക്കറ്റ്, അൽ-കൂത്ത് മാൾ പാർക്കിംഗ് ഏരിയകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പിടികിട്ടാപ്പുള്ളികളും നിയമലംഘകരുമടക്കം 16 പേരെയും, തിരിച്ചറിയൽ രേഖകളില്ലാത്ത 22 പേരെയും പിടികൂടി.
നിയമനടപടികളുമായി ബന്ധപ്പെട്ട് പിടികൂടേണ്ടിയിരുന്ന അഞ്ച് വാഹനങ്ങൾ കണ്ടുകെട്ട്, 28 ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തി, 500 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു. അറസ്റ്റിലായവർക്കും നിയമലംഘനം നടത്തിയവർക്കുമെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.