പിടിയിലാവരും പിടിച്ചെടുത്ത വസ്തുക്കളും
ലഹരിമരുന്ന്: സ്ത്രീ ഉൾപ്പെടെ 13 പേർ പിടിയിൽ
കുവൈത്ത് സിറ്റി: ലഹരിമരുന്നുമായി ബന്ധപ്പെട്ട് 10 വ്യത്യസ്ത കേസുകളിലായി ഒരു സ്ത്രീ ഉൾപ്പെടെ 13 പേർ പിടിയിൽ. നാലു കിലോ മെത്താംഫെറ്റമിൻ, നാലു കിലോ ഹാഷിഷ്, മൂന്നു ഗ്രാം കൊക്കെയ്ൻ, 14,500 ലിറിക്ക ക്യാപ്‌സ്യൂളുകൾ, 590 സൈകോട്രോപിക് ഗുളികകൾ, 100 ക്യാപ്റ്റഗൺ ഗുളികകൾ, രാസവസ്തുക്കൾ നന്നായി പുരട്ടിയ 99 ഷീറ്റുകൾ, രാസവസ്തുക്കൾ അടങ്ങിയ 10 ആംപ്യൂളുകൾ, 280 മില്ലിലിറ്റർ ഹാഷിഷ് ഓയിൽ, ഹാഷിഷ് അടങ്ങിയ 40 മിഠായികൾ, മൂന്നു ഷോട്ട്ഗണ്ണുകളും വെടിക്കോപ്പുകളും, 10 ത്രാസുകൾ, 12,155 ദീനാർ പണം എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.
പിടിയിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. ലോക്കൽ കൺട്രോൾ വിഭാഗം, ഇന്റർനാഷണൽ കൺട്രോൾ വിഭാഗം, ഓപ്പറേഷൻസ് വിഭാഗം എന്നിവർ ചേർന്നാണ് അറസ്റ്റുകളും പിടിച്ചെടുക്കലുകളും നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.