കുവൈത്ത് സിറ്റി: ഗള്‍ഫിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍ സാൽമിയയിൽ പുതിയ ശാഖ തുറന്നു. റീജൻസി ഗ്രൂപ്പിെൻറ 61ാമത്തെയും കുവൈത്തിലെ 19ാമത്തെയും ശാഖയാണ് സാൽമിയ സാലിം അൽ മുബാറക് സ്ട്രീറ്റിൽ തുറന്നത്. രണ്ടുനിലകളിലായി 22,000 ചതുരശ്ര അടിയിലാണ് പുതിയ സ്റ്റോർ. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഉൽപന്നങ്ങൾക്ക് ആകർഷകമായ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങള്, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, പ്രമുഖ യൂറോപ്യന്‍ ഡിസൈനര്‍മാരുടെ വസ്ത്രശേഖരം, ഫുട്വെയര്, ആരോഗ്യ - സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങള്, നിത്യോപയോഗ സാധനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, ഫാഷൻ വസ്തുക്കൾ, മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്.
പ്രൗഢമായ ഉദ്ഘാടന ചടങ്ങിൽ ശൈഖ് ദാവൂദ് സൽമാൻ അസ്സബാഹ്, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ചെയർമാൻ ജാസിം മുഹമ്മദ് അല്‍ ഷെര്‍റാഹ്, റീജൻസി ഗ്രൂപ് മാനേജിങ് ഡയറക്ടൻ അൻവർ അമീൻ, ഗ്രാൻഡ് റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, റീജൻസി ഗ്രൂപ് ഡയറക്ടർ എൻ.വി. മുഹമ്മദ്, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ഡയറക്ടർ ഡോ. അബ്ദുൽ ഫത്താഹ്, സി.ഇ.ഒ മുഹമ്മദ് സുനീർ, ചീഫ് ഒാപറേറ്റിങ് ഒാഫിസർ റാഹിൽ ബാസിം, ജനറൽ മാനേജർ തെഹ്സീർ അലി, ബിസിനസ് ഡെവലപ്മെൻറ് മാനേജർ സാനിൻ വസീം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.