Posted On
date_range Updated On
date_range സബ്സിഡിയുള്ള ഡീസൽ വിൽപന: 14 പേർ പിടിയിൽ
കുവൈത്ത് സിറ്റി: സബ്സിഡിയുള്ള ഡീസൽ വിൽപന നടത്തിയ സംഭവത്തിൽ 14 പേരെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റുചെയ്തു. ആറു പ്രത്യേക കേസുകളിലായാണ് അറസ്റ്റ്. ഒരാൾക്കെതിരെ താമസ നിയമവും തൊഴിൽ നിയമവും ലംഘന കുറ്റവും ചുമത്തി.
വിവിധ പ്രദേശങ്ങളിൽ ഇവർ ലൈസൻസ് ഇല്ലാതെ കുറഞ്ഞ വിലക്ക് സബ്സിഡിയുള്ള ഡീസൽ വിൽപന നടത്തുകയായിരുന്നു. ഇതിനായുള്ള ടാങ്കർ ലോറികളും മറ്റു വസ്തുക്കളും അധികൃതർ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.