സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവക ആദ്യഫലപ്പെരുന്നാൾ റാഫിൾ കൂപൺ പ്രകാശനം ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ, സഹവികാരി ഫാ. മാത്യൂ തോമസ് എന്നിവർ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ റാഫിൾ കൂപ്പൺ പ്രകാശനം നാഷനൽ ഇവഞ്ചലിക്കൽ ചർച്ച്, അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിൽ നടന്നു. ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ, സഹവികാരി ഫാ. മാത്യൂ തോമസ് എന്നിവർ നേതൃത്വം നൽകി.
ഫാ. ജോമോൻ ചെറിയാൻ, ഇടവക ആക്ടിങ് ട്രസ്റ്റിയും, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഫിനാൻസ് കൺവീനറുമായ മെയ്ബു മാത്യൂ, ഇടവക സെക്രട്ടറി ജേക്കബ് റോയ്, മലങ്കര സഭാ മാനേജിങ് കമ്മിറ്റിയംഗം മാത്യൂ കെ. ഇലഞ്ഞിക്കൽ, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ മാത്യൂ വി. തോമസ്, ജോൺ പി. ജോസഫ്, ജിജു ജോൺ മാത്യൂ, ഷിബു വി. മാത്യൂ, സാറാമ്മ ജോൺസ്, ഉമ്മൻ വി. കുര്യൻ, വർഗീസ് റോയ്, സിബി ഗീ വർഗീസ് കോശി, നൈനാൻ തോമസ്, ഷിബു ജേക്കബ്, അജയ് മാത്യൂ കോര എന്നിവർ സന്നിഹിതരായിരുന്നു. ഒക്ടോബർ 24ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് പെരുന്നാളാഘോഷം. പരിപാടിയുടെ ഒരുക്കങ്ങൾ നടന്നു വരുകയാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.