കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാറിന്റെ ഏകീകൃത ഡിജിറ്റൽ സേവന ആപ്ലിക്കേഷനായ ‘സഹൽ’ ആപ്പിന് മികച്ച സേവന ആപ്ലിക്കേഷൻ പുരസ്കാരം ലഭിച്ചു. പബ്ലിക് റിലേഷൻസ് അസോസിയേഷൻ സംഘടിപ്പിച്ച പബ്ലിക് റിലേഷൻസ്-കസ്റ്റമർ സർവീസിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അന്താരാഷ്ട്ര സമ്മേളനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഡിജിറ്റൽ ഗവൺമെന്റ് സേവനങ്ങളിലെ കുവൈത്തിന്റെ മുന്നേറ്റത്തിന് അംഗീകാരമായാണ് പുരസ്കാരം ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഉപയോക്താവിന് മുൻഗണന നൽകുന്ന സംയോജിത സേവന സംവിധാനത്തിലേക്ക് രാജ്യം വിജയകരമായി മാറിയതിന്റെ സ്ഥിരീകരണമാണിതെന്ന് ഹൽ’ എക്സിക്യൂട്ടീവ് കമ്മിറ്റി തലവൻ കേണൽ ബശർ ഹാശിം പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തി സുരക്ഷിതവും വിശ്വസനീയവുമായ ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിൽ ‘സഹൽ’ പ്രതിജ്ഞബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപയോക്തൃ ഫീഡ്ബാക്ക് അടിസ്ഥാനമാക്കി സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുമെന്നും, പുരസ്കാരം പുതിയൊരു അംഗീകാരമാണെന്നും ‘സഹൽ’ ഔദ്യോഗിക വക്താവ് യൂസഫ് കാസിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.