കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപക്ക് വീണ്ടും മൂല്യത്തകർച്ച നേരിട്ടതോടെ വിനിമയ നിരക്കിൽ കുതിപ്പു രേഖപ്പെടുത്തി കുവൈത്ത് ദീനാർ. ചൊവ്വാഴ്ച യു.എസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ രൂപയുമായുള്ള വിനിമയ നിരക്കിൽ കുവൈത്ത് ദീനാർ ഉയർന്ന നിരക്കിലെത്തി. ചൊവ്വാഴ്ച ഒരു കുവൈത്തി ദീനാറിന് 290 രൂപക്കു മുകളിലേക്കുയർന്നു.
ഇന്ത്യൻ കയറ്റുമതിയിൽ യു.എസ് ഉയർന്ന താരിഫ് നിരക്ക് ഏർപ്പെടുത്തിയതിന് പിറകെ ഇന്ത്യൻ രൂപയും ദുർബലാവസ്ഥയിൽ തുടരുകയായിരുന്നു. ഇതിന് പിറകെ ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര ചർച്ചകൾ സംബന്ധിച്ച സൂചനയും വിപണിയെ ബാധിച്ചു.
അതിനിടെയാണ് എച്ച്-1ബി വിസ ഫീസ് ഉയർത്തിയുള്ള യു.എസിന്റെ തീരുമാനം പുറത്ത് വന്നത്. ഇതും രൂപയുടെ തിരിച്ചടിക്കുള്ള കാരണമായതായാണ് സൂചന. രൂപയുടെ മൂല്യം വരുംനാളിൽ ഇനിയും താഴേക്ക് പോകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
കുവൈത്ത് ദീനാറിന് സമാനമായി മറ്റു ജി.സി.സി കറൻസികളും ചെവ്വാഴ്ച ഉയർന്ന നിലയിലെത്തി. യു.എ. ഇ ദിർഹം, സൗദി റിയാൽ, ഖത്തറി റിയാൽ, ബഹ്റൈൻ ദീനാർ, ഒമാനി റിയാൽ എന്നിവയുടെ വിനിമയ നിരക്കിലും സമാന ഉയർച്ചയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.