റോ​യ​ൽ സ്റ്റാ​ർ​സ് കു​വൈ​ത്ത് ക്രി​ക്ക​റ്റ് ടീം ​അം​ഗ​ങ്ങ​ൾ പു​തി​യ ജ​ഴ്സി​യി​ൽ

റോ​യ​ൽ സ്റ്റാ​ർ​സ് കു​വൈ​ത്ത് ക്രി​ക്ക​റ്റ് ടീം ​വാ​ർ​ഷി​കാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ക്രി​ക്ക​റ്റ് ടീ​മാ​യ റോ​യ​ൽ സ്റ്റാ​ർ​സ് കു​വൈ​ത്ത് പ​ത്താ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും പ്ര​യാ​ണം ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ചാ​മ്പ്യ​ൻ​ഷി​പ് ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ജ​യ് സി​ങ് സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ഹേ​ഷ് ശെ​ൽ​വ​രാ​ജ​ൻ, ന​ഗ​രാ​ജു ദേ​വ​ല​പ്പു​ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പു​തി​യ ജ​ഴ്സി​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ന്നു. ര​ജീ​ദ് മൊ​യ്ദീ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.

2014 മു​ത​ൽ കു​വൈ​ത്തി​ലെ ക്രി​ക്ക​റ്റ് രം​ഗ​ത്തു​ള്ള റോ​യ​ൽ സ്റ്റാ​ർ​സ് കു​വൈ​ത്ത്, കു​വൈ​ത്ത് പ്രീ​മി​യ​ർ ലീ​ഗ്, കു​വൈ​ത്ത് ഫ്രൈ​ഡേ ക്രി​ക്ക​റ്റ് ലീ​ഗ്, ജി-​ഫോ​ർ ടൂ​ർ​ണ​മെ​ന്‍റ്, കു​വൈ​ത്ത് ചാ​മ്പ്യ​ൻ​സ് ലീ​ഗ് തു​ട​ങ്ങി നി​ര​വ​ധി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ സ​ജീ​വ​മാ​ണ്. സ​തേ​ൺ വാ​രി​യേ​ഴ്സ് ചാ​മ്പ്യ​ൻ​ഷി​പ് ട്രോ​ഫി, പ്ര​യാ​ണം ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ചാ​മ്പ്യ​ൻ​ഷി​പ്, വാ​രി​യേ​ഴ്സ് ടൂ​ർ​ണ​മെ​ന്‍റ് ചാ​മ്പ്യ​ൻ​ഷി​പ് ട്രോ​ഫി, മ​ല​യാ​ളീ​സ് ഇ​ൻ കു​വൈ​ത്ത് ടൂ​ർ​ണ​മെ​ന്‍റ് റ​ണ്ണ​റ​പ്പ്, കു​വൈ​ത്ത് ഫ്രൈ​ഡേ ക്രി​ക്ക​റ്റ് ലീ​ഗ് റ​ണ്ണ​റ​പ്പ് എ​ന്നി​വ കൂ​ടാ​തെ ഒ​ട്ട​ന​വ​ധി ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡു​ക​ളും റോ​യ​ൽ സ്റ്റാ​ർ​സ് കു​വൈ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ക്യാ​പ്റ്റ​ൻ മ​ഹേ​ഷ് ശെ​ൽ​വ​രാ​ജ​ൻ അ​റി​യി​ച്ചു.

Tags:    
News Summary - Royal Stars Kuwait Cricket Team Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.