കുവൈത്ത് സിറ്റി: രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവുണ്ടായി. ഇതോടെ കുൈവത്ത് ദീനാറുമായുള്ള വിനിമയത്തിൽ അഞ്ചുവർഷത്തിനിടെ ഒരു ദീനാറിന് 240 രൂപ കടന്നു. ചൊവ്വാഴ്ച ഒരു ദീനാറിന് 240 രൂപക്ക് മുകളിൽ എക്സ്ചേഞ്ച് റേറ്റ് ലഭിക്കുന്നുണ്ട്. 2013ൽ ഒരു ദിവസം ദീനാറിന് 242 രൂപ വരെയെത്തിയിരുന്നു. ആഗസ്റ്റ് പകുതി മുതൽ അന്താരാഷ്ട്ര തലത്തിൽ ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞുെകാണ്ടിരുന്നു. ഇത് ദീനാറിലും പ്രതിഫലിച്ചു. ഒരു മാസത്തോളം തുടർച്ചയായി മൂല്യം ഇടിഞ്ഞതോടെ ഒരു ദീനാറിന് 13 രൂപയോളം വ്യത്യാസമുണ്ടായി. ആഗസ്റ്റ് പകുതി മുതൽ സെപ്റ്റംബർ പകുതി വരെയുള്ള കാലയളവിൽ ഒരു ദീനാറിന് 230 രൂപ, 235 രൂപ എന്നീ റെക്കോഡുകൾ മറികടന്നു. സെപ്റ്റംബർ ആദ്യവാരത്തിൽ 239 വരെ എത്തി. ഇൗ സമയത്ത് ഒരു ദീനാറിന് 240 രൂപ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.
എന്നാൽ, കഴിഞ്ഞ വാരത്തിൽ രൂപ അൽപം ശക്തിപ്രാപിച്ചു. ഇതോടെ, 235 രൂപക്ക് മുകളിലായി ഒരു ദീനാറിെൻറ മൂല്യം മാറിയിരുന്നു. എന്നാൽ, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വീണ്ടും മൂല്യം ഇടിഞ്ഞതോടെ പുതിയ റെക്കോഡ് സൃഷ്ടിക്കുകയായിരുന്നു. സാമ്പത്തിക വിദഗ്ധർക്ക് പോലും പ്രവചിക്കാനാകാത്ത രീതിയിലാണ് മൂല്യം ഇടിയുന്നത്. അന്താരാഷ്ട്ര സാഹചര്യങ്ങളും അമേരിക്ക- ചൈന വ്യാപാര യുദ്ധവും ഡോളർ ശക്തമാകുന്നതുമെല്ലാം കാരണമായി പറയുേമ്പാഴും ഇത്രയും വലിയ േതാതിൽ മൂല്യം ഇടിയാനുള്ള കാരണം വിദഗ്ധർക്കും പറയാനാകുന്നില്ല. അതേസമയം, ആദ്യ വാരത്തിൽ നല്ല റേറ്റ് കിട്ടിയപ്പോൾ തന്നെ എല്ലാവരും കൈവശമുള്ള മുഴുവൻ പണവും നാട്ടിലേക്ക് അയച്ചതിനാലും മാസം പകുതി പിന്നിട്ടതിനാലും 240 രൂപ കടന്നതിെൻറ വലിയ ഗുണമൊന്നും സാധാരണ പ്രവാസികൾക്ക് ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.