കുവൈത്ത് സിറ്റി: മുപ്പതാം നമ്പർ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുവൈത്ത് സിറ്റിയിൽ നിന്ന് ഫഹാഹീലിലേക്ക് പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം.
അബു ഫുതൈറ പ്രദേശത്തിന് എതിർവശത്ത് ഫഹാഹീൽ റോഡിലെ ചില പാതകൾ അടച്ചതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. റോഡ് മുപ്പതിലെ ഇടത് ലൈൻ, മധ്യ ലൈൻ, സ്ലോ മിഡിൽ ലൈനിന്റെ പകുതിയുമാണ് അടച്ചിരിക്കുന്നത്.
അതേസമയം, വലത് ലൈനും അടിയന്തര ലൈനും തുറന്ന നിലയിൽ തുടരുമെന്നും അബു ഫുതൈറ-ഫഹാഹീൽ പ്രവേശന, പുറപ്പെടൽ മാർഗങ്ങൾ നിലനിൽക്കുമെന്നും അധികൃതർ അറിയിച്ചു. ഗതാഗത നിയന്ത്രണം ജനുവരി 11 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.