കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഒരു ഭാഗം പൂർണമായി അടച്ചിടും. എഞ്ചിനീയേഴ്സ് അസോസിയേഷൻ കവല മുതൽ സെക്കൻഡ് റിങ് റോഡ് കവല വരെയുള്ള ഭാഗമാണ് അടച്ചിടുന്നത്.
അടച്ചിടൽ ഞായറാഴ്ച പുലർച്ചെ വരെ തുടരുമെന്നാണ് അറിയിപ്പ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ട്രാഫിക് നിർദേശങ്ങൾ കർശനമായി പാലിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും വാഹനയാത്രക്കാരോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.