കുവൈത്ത് സിറ്റി: വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് ഇലക്ട്രോണിക്സ്, ഫർണിച്ചർ സാധനങ്ങള്‍ തവണ വ്യവസ്ഥയില്‍ നല്‍കുന്നതിന് നിയന്ത്രണം. കടകളില്‍ ഡിസ്പ്ലേ ചെയ്തിരിക്കുന്ന വിലയില്‍ തന്നെ തവണവ്യവസ്ഥയില്‍ വില്‍ക്കണമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശം നൽകി. വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് നല്കുന്ന ഇന്‍സ്റ്റാള്‍മെന്റ് 5000 ദീനാറില്‍ കൂടാന്‍ പാടില്ലെന്നും പരമാവധി കാലാവധി മൂന്ന് വര്‍ഷമായിരിക്കണമെന്നും വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. നേരത്തെ രാജ്യത്തെ പ്രമുഖ കടകളില്‍ ഇഷ്ടമുള്ള ഉപകരണങ്ങളും സാധനങ്ങളും ലളിതമായ തവണ വ്യവസ്ഥയില്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടായിരുന്നു. എന്നാൽ, സാധനങ്ങളുടെ യഥാർഥ വിലയേക്കാൾ കൂടിയ നിരക്ക് തവണകളായി ഈടാക്കുന്ന പ്രവണതയും ഉണ്ടായിരുന്നു. ഇതിനെ തടയിടാനാണ് പുതിയ നിബന്ധനകൾ എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.