വിമാനങ്ങൾ റദ്ദാക്കൽ; കുവൈത്തിൽ കുടുങ്ങിയത് നിരവധി ഇന്ത്യൻ യാത്രക്കാർ

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കുകയും വ്യോമാതിർത്തി അടക്കുകയും ചെയ്തതതോടെ യാത്രക്ക് ഒരുങ്ങി കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി ഇന്ത്യക്കാർ. ഇവർക്ക് വിമാനത്താവളത്തിന് പുറത്ത് വിവിധ ഹോട്ടലുകളിലും വിമാനത്താവളത്തിലെ ഹോട്ടലുകളിലും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുമായി കുവൈത്തിലെ ഇന്ത്യൻ എംബസി കൂടിക്കാഴ്ച നടത്തി.


ഇന്ത്യൻ പൗരന്മാരുടെ ക്ഷേമവും താമസവും ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എംബസി അറിയിച്ചു. വിമാന സർവീസുകൾ പുനരാരംഭിച്ചാലുടൻ യാത്ര പുറപ്പെടുന്നതിന് എംബസി ഉദ്യോഗസ്ഥർ വിമാനക്കമ്പനികളുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്.


കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിൽ പിന്തുണക്കും സഹകരണത്തിനും കുവൈത്ത് അധികാരികളോടും എയർലൈൻ ഓപ്പറേറ്റർമാരോടും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.

Tags:    
News Summary - Flight cancellations; Many Indian passengers stranded in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.