കുവൈത്ത് സിറ്റി: രാജ്യത്ത് റെസിഡൻസി മേഖല സെന്ററുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക്. സേവനങ്ങളുടെ ഗുണനിലവാരവും പ്രവർത്തന കാര്യക്ഷമതയും വിലയിരുത്താൻ റെസിഡൻസി ആൻഡ് നാഷനാലിറ്റി അഫയേഴ്സ് മേധാവി ബ്രിഗേഡിയർ ജനറൽ ഫവാസ് അൽ റൗമി അൽ ഷാമിയ, ഹവല്ലി, ക്യാപിറ്റൽ സെന്ററുകൾ സന്ദർശിച്ചു.
സേവന കേന്ദ്രങ്ങൾ ഉടൻ പേപ്പർ രഹിതമാകുമെന്നും നടപടിക്രമങ്ങൾ ലളിതമാക്കി കാത്തിരിപ്പ് സമയം കുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വയോധികർക്കും പ്രത്യേക ആവശ്യക്കാർക്കും ഉൾപ്പെടെ എല്ലാവർക്കും സൗകര്യമൊരുക്കി സംയോജിത സേവന കേന്ദ്രങ്ങളായി റെസിഡൻസി ഓഫിസുകൾ മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാർഹിക തൊഴിലാളി വിസ പരിശോധനക്കായി ‘സഹൽ’ ആപ്പ് വഴി സുതാര്യത വർധിപ്പിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
നിയമലംഘകർക്കെതിരെ കർശന നടപടികൾ തുടരുമെന്നും ഉദ്യോഗസ്ഥരുടെ പതിവ് ഫീൽഡ് സന്ദർശനം സേവന കാര്യക്ഷമതക്ക് അനിവാര്യമാണെന്നും അൽ റൗമി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.