Posted On
date_range Updated On
date_range മടക്കയാത്രയിൽ അനിശ്ചിതത്വം: കുവൈത്തിൽനിന്ന് നാളെ സർവീസിന് സാധ്യതയില്ല
കുവൈത്ത് സിറ്റി: പ്രവാസികളെ തിരിച്ചുകൊണ്ടുപോവുന്ന ദൗത്യത്തിെൻറ ഭാഗമായി കുവൈത്തിൽനിന്ന് ആദ്യ വിമാനം വെള്ളിയാഴ്ചത്തേക്ക് ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും ഒരുക്കങ്ങളിൽ അനിശ്ചിതത്വം. വെള്ളിയാഴ്ച സർവീസ് സാധ്യമായേക്കില്ലെന്നാണ് എംബസിയിൽനിന്ന് ഒടുവിൽ ലഭിച്ച വിവരം. ടിക്കറ്റ് വിതരണം, വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഒരുമിച്ചുകൂട്ടി വിമാനത്താവളത്തിൽ എത്തിക്കൽ തുടങ്ങി അടിയന്തര കാര്യങ്ങൾ പൂർത്തിയായിട്ടില്ല. വ്യോമയാന വകുപ്പിെൻറ അനുമതിയും ലഭ്യമായിട്ടില്ല. ചുരുങ്ങിയ സമയം കൊണ്ട് ഇക്കാര്യങ്ങൾ പൂർത്തിയാവാൻ സാധ്യത കുറവാണ്. ഇൗ സാഹചര്യത്തിൽ സർവീസ് നീട്ടിവെക്കാൻ അധികൃതർ നിർബന്ധിതമാവും. കുവൈത്തിൽനിന്ന് ആദ്യ വിമാനം വെള്ളിയാഴ്ച ഹൈദരാബാദിലേക്കും ശനിയാഴ്ച കൊച്ചിയിലേക്കും ഞായറാഴ്ച ചെന്നൈയിലേക്കും ചൊവ്വാഴ്ച അഹമ്മദാബാദിലേക്കും ബുധനാഴ്ച കോഴിക്കോേട്ടക്കും ആണ് നിശ്ചയിച്ചിരുന്നത്. ഒാരോ വിമാനത്തിലും 200 യാത്രക്കാർ ഉണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്. ഗർഭിണികൾ, കാൻസർ രോഗികൾ, കുവൈത്തിൽ ചികിത്സ ലഭ്യമല്ലെന്ന് സാക്ഷ്യപത്രം സമർപ്പിക്കാൻ കഴിയുന്ന രോഗികൾ എന്നിവർക്ക് മുൻഗണന നൽകി എംബസിയിൽനിന്ന് രജിസ്റ്റർ ചെയ്തവർക്ക് ഫോൺകാൾ വരികയും വാട്സാപ് ഗ്രൂപ്പ് രൂപവത്കരിക്കുകയും ചെയ്തിരുന്നു. പിന്നീട് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.