കുവൈത്ത് സിറ്റി: ഖൈത്താനിലെ കിങ് ഫൈസൽ റോഡിൽ ഇരു ദിശകളിലേക്കുമുള്ള ഇടത്തെ ഫാസ്റ്റ് ലൈൻ 21 ദിവസത്തേക്ക് അടച്ചിട്ടതായി കുവൈത്ത് ഗതാഗത വകുപ്പ് അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇബ്രാഹിം അൽ മുസൈൻ സ്ട്രീറ്റിലെ ഇന്റർസെക്ഷൻ മുതൽ ഫിഫ്ത്ത് റിങ് റോഡ് വരെയാണ് അടച്ചിട്ടത്.
അതേസമയം, അറേബ്യൻ ഗൾഫ് സ്ട്രീറ്റ് എൻജിനീയേഴ്സ് സൊസൈറ്റി ഇന്റർസെക്ഷൻ മുതൽ സെക്കൻഡ് റിങ് റോഡിലേക്കുള്ള ഭാഗം വീണ്ടും ഗതാഗതത്തിന് തുറന്നു. ഈ റോഡ് പിന്നീട് വീണ്ടും അടക്കും. പുതിയ തീയതി മുൻകൂട്ടി അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.