കെ.ഐ.സി ‘മുസാഫഹ’യിൽ ദേശീയ ദിനാചരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഹവല്ലി മേഖല ‘മുസാഫഹ- 2023’എന്ന ശീർഷകത്തിൽ ഇസ്റാഅ്-മിഅ്റാജ് അനുസ്മരണവും കുവൈത്ത് ദേശീയ ദിന ഐക്യദാർഢ്യവും കേന്ദ്ര നേതാക്കൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു.
മേഖലാ പ്രസിഡന്റ് ഇഖ്ബാൽ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത മലപ്പുറം ജില്ല ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ല മജ്ലിസുന്നൂർ അമീർ ഒ.എം.എസ് തങ്ങൾ നിസാമി മേലാറ്റൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
കെ.ഐ.സി കേന്ദ്ര കമ്മിറ്റി ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉൽബോധന പ്രസംഗവും മേഖല ട്രഷറർ സൈനുൽ ആബിദ് കുവൈത്ത് ദേശീയ ദിന പ്രഭാഷണവും നിർവഹിച്ചു.
പരിപാടിയിൽ കെ.ഐ.സി കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി ആശംസ നേർന്നു. മേഖലാ ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്താബ് സ്വാഗതവും ജോയിൻറ് സെക്രട്ടറി ഗുലാം മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.