കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനിക്കുന്ന കുട്ടികളുടെ സിവിൽ ഇൻഫർമേഷൻ രജിസ്ട്രേഷൻ ജനനത്തീയതി മുതൽ 120 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷൻ സമയപരിധി സംബന്ധിച്ച നിയമവ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് മന്ത്രിതല ഉത്തരവും പുറത്തിറക്കി.
പുതിയ തീരുമാനപ്രകാരം കുട്ടികളുടെ രജിസ്ട്രേഷൻ കാലയളവ് 120 ദിവസമായി നിശ്ചയിച്ചിരിക്കുന്നു. സിവിൽ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനും ഡേറ്റയുടെ കൃത്യത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. സർക്കാർ സേവനങ്ങളുടെ നവീകരണ നടപടികളുടെ ഭാഗമായാണ് മാറ്റമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.