റാന്നി സെൻറ് തോമസ് കോളജ് പൂർവ വിദ്യാർഥി സൂംമീറ്റ്

കുവൈത്ത് സിറ്റി: റാന്നി സെൻറ് തോമസ് കോളജ് 60 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പൂർവ വിദ്യാർഥികളുടെ ഗ്ലോബൽ അലുമ്നി സൂംമീറ്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് നാലിന് വൈകീട്ട് എട്ടിന് ഗൾഫ് രാജ്യങ്ങൾ, അഞ്ചിന് വൈകീട്ട് ഏഴിന് യു.കെ, യു.എസ്, ആഗസ്റ്റ് 13 ന് പകൽ രണ്ടിന് ആസ്ട്രേലിയ, സിംഗപ്പൂർ, മലേഷ്യ, ന്യൂസിലൻഡ് എന്നിങ്ങനെയാണ് സൂംമീറ്റ്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും മറ്റു വിദേശ രാജ്യങ്ങളിൽ അധിവസിക്കുന്ന പൂർവ വിദ്യാർഥികളും സൗകര്യ പ്രദമായ മീറ്റിങിൽ പങ്കെടുത്തു അലുമ്നി അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് രക്ഷാധികാരി സ്നേഹ സൂസൻ ജേക്കബ്, പ്രസിഡൻറ് രാജു എബ്രഹാം, കോളേജ് മാനേജർ സന്തോഷ് കെ തോമസ്, സെക്രട്ടറി ഡോ. എം.കെ സുരേഷ്, ട്രഷററർ കെ.സി ജേക്കബ്, നവമാധ്യമ കോ ഓഡിനേറ്റർ ടിജു ഏബ്രഹാം എന്നിവർ അറിയിച്ചു. മീറ്റിങ് ഐ.ഡി- 3509076462, പാസ് കോഡ്- 072024. 

Tags:    
News Summary - Ranni St Thomas College Alumni Zoommeet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.