കുവൈത്ത് സിറ്റി: റാന്നി പ്രവാസി സംഘം കുവൈത്ത് ഓണാഘോഷം അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനം ഫാ.ഡോ.ഫെനോ എം തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനിൽ ചാക്കോ അധ്യക്ഷത വഹിച്ചു. ബാബുജി ബത്തേരി ഓണ സന്ദേശം നൽകി. അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, മുൻ ഉപ രക്ഷാധികാരി ജേക്കബ് മാത്യു (സാമോൻ ), റാന്നി കോളേജ് അലുമ്നി പ്രസിഡന്റ് ടിബി മാത്യു, ഫാ.അനീഷ് സി സ്കറിയ, ലേഡി സെക്രട്ടറി സിമി പ്രദീപ് എന്നിവർ ആശംസനേർന്നു. ജനറൽ സെക്രട്ടറി പ്രദീപ് മണിമലേത്ത് സ്വാഗതവും ജനറൽ കൺവീനർ ജോൺ സേവിയർ നന്ദിയും പറഞ്ഞു.
റാന്നി പ്രവാസി സംഘം വനിത അംഗങ്ങളുടെ ഓണപ്പാട്ട് ശ്രദ്ധ നേടി. കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മലനാട് മന്നൻ ആയി അനീഷ് ചെറുകരയും, മങ്കയായി രമ്യ മജോയും, കുട്ടി മന്നനായി ഷാരോൺ തോമസും, കുട്ടി മങ്കയായി സാൻസിയ ആൻ ജേക്കബും തിരഞ്ഞെടുക്കപ്പെട്ടു.ഉപരിപഠനാർഥം നാട്ടിലേക്ക് പോയ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.